തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത് കൂടുതലും പുരുഷന്മാര്. 18 മുതല്‍ 30 വരെയുള്ള പ്രായക്കാരുടെ ഇടയിലാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര് ആത്മഹത്യ ചെയ്യുന്നതെന്ന് ആഭ്യന്തരവകുപ്പ് നിയമസഭയില്‍ വെച്ച കണക്കുകള്‍ കാണിക്കുന്നു. മദ്യപാനം മുതല്സാമ്പത്തിക ബുദ്ധിമുട്ടുകള്വരെ ഇതിന് കാരണമാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.
2018 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള അഞ്ചര വര്‍ഷക്കാലത്ത് സംസ്ഥാനത്ത് 6244 പുരുഷന്മാര് ആത്മഹത്യചെയ്തു. ഇതേ കാലയളവില്‍ 2471 സ്ത്രീകളും ആത്മഹത്യചെയ്തു.
സ്ത്രീകളെക്കാള്‍ ഏകദേശം മൂന്നിരട്ടിപുരുഷന്മാരാണ് ജീവിതം ഒടുക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് ക്രോഡീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കിടയിലെ ആത്മഹത്യ പ്രതിവര്‍ഷം 500 താഴെയാണ്. അതേസമയം 2020 മുതല്‍ പുരുഷന്മാര്ക്കിടയില് പ്രതിവര്‍ഷം ആയിരത്തിന് മുകളില്പേര് ജീവനൊടുക്കുന്നു.
ആത്മഹത്യാശ്രമങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ പുരുഷന്മാര്ക്കൊപ്പമാണ്. എന്നാല്‍ കഠിനമായ സ്വയം ഹത്യാരീതികള് സ്വീകരിക്കുന്നവരിലേറെയും പുരുഷന്മാരാണെന്നും പഠനം പറയുന്നു. ഇതാണ് മരണ നിരക്ക് കൂടാന്‍കാരണം. മദ്യപാനം, മാനസിക പ്രശ്നങ്ങള്‍, രോഗാവസ്ഥ, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങി സൈബര്‍ അടിമത്തം വരെ പുരുഷന്മാര്ക്കിടയിലെ ഉയര്‍ന്ന ആത്മഹത്യാനിരക്കിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം