ലോകകപ്പിലെ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് വേദിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കോടിക്കണക്കിനു ആരാധകരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇരു ടീമുകളും മുഖാമുഖം വരുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ ശ്രദ്ധയും അഹമ്മദാബാദിലേക്ക് തിരിയുമെന്ന് ഉറപ്പാണ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മിന്നും ഫോമും, വിരാട് കൊഹ്ലിയുടെ മികവും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കുന്നു. കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. സൂര്യകുമാര്‍, യാദവും, ശ്രേയസ് അയ്യറും പെരുമയ്ക്കൊത്ത പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ ഇന്ത്യക്ക് ജയം അനായാസമാവും.
മറുവശത്ത് ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ എത്തുന്ന പാക് ടീമും പ്രതീക്ഷയിലാണ്. ലോകകപ്പുകളിലെ ഇന്ത്യന്‍ അപ്രമാദിത്തം തകര്ക്കുകയാവും അവരുടെ ലക്ഷ്യം. ഇരുടീമുകളും ആകെ ഏഴ് തവണ ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. അത് നിലനിര്‍ത്താന്‍ ടീം ഇന്ത്യയും ഈ നാണക്കേടിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പാകിസ്ഥാനും കച്ചകെട്ടി ഇറങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ തീപാറുമെന്ന് ഉറപ്പാണ്.
അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയ്ക്കും പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാനെതിരെയും വിജയങ്ങളുമായാണ് ഇന്ത്യ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. അതേസമയം, ഹൈദരാബാദിൽ അഫ്ഗാനിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി പാകിസ്ഥാൻ മികച്ച തുടക്കം കുറിച്ചു.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്.
സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി
പാകിസ്ഥാൻ ടീം: അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അഘ സൽമാൻ, ഉസ്മ സൽമാൻ. മിർ, മുഹമ്മദ് വസീം ജൂനിയർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം