ലബനാൻ: ഇസ്രായേൽ ഷെല്ലാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനാനിലെ ഇസ്രായേൽ ഷെല്ലാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു.

അൽ ജസീറ റിപ്പോർട്ടർ കാർമൻ ജൗഖദർ കാമറമാൻ ഏലി ബ്രഖ്യ എന്നിവർക്ക് പരിക്കേറ്റു. ലബനാനിലെ അൽമ അശ്ശഹാബിലാണ് സംഭവം. ഇസ്രായേൽ ടാങ്കിൽനിന്നുള്ള ഷെൽ നേരിട്ട് ശരീരത്തിൽ പതിക്കുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന അൽജസീറ ലേഖകൻ അലി ഹാഷിം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















