മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിക്കുന്ന 130 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഒക്ടോബര്‍ 15ന് പ്രഖ്യാപിക്കും.പി.സി.സി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമല്‍നാഥും ഈ പട്ടികയിലുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. 15നാണ് നവരാത്രി ആഘോഷം തുടങ്ങുന്നത്. സംസ്ഥാനത്ത് പിതൃബലിതര്‍പ്പണപക്ഷാചരണം നടക്കുന്നതിനാലാണ് കോണ്‍ഗ്രസ് സ്ഥനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നത് നീട്ടിയതെന്ന് നേരത്തെ കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പിതൃപക്ഷാചരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം