കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയായ 11 വയസുകാരനെ ചൂരല്‍ കൊണ്ട് ശരീരമാസകലം മര്‍ദിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട സ്വദേശി അരുണ്‍(33) ആണ് പിടിയിലായത്. ചേരാനെല്ലൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുമായി ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയാണിവര്‍. കഴിഞ്ഞ ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് അധ്യാപകര്‍ ചോദിച്ചപ്പോഴാണ് സംഭവം കുട്ടി വെളിപ്പെടുത്തുന്നത് പുറത്തറിഞ്ഞത്.
ആദ്യം കുട്ടി കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയാറായില്ല. തുടര്‍ന്ന്, സ്കൂള്‍ അധികൃതര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന്, പൊലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
ദേഷ്യം വരുമ്പോള്‍ അച്ഛന് പതിവായി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പൊലീസിനോട് വ്യക്തമാക്കി. കുട്ടിയുടെ ഇരു കൈകളിലും തുടയിലും മുതുകിലും നെഞ്ചത്തും ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്. പഠിക്കാന്‍ പിന്നിലായതിനാല്‍ മര്‍ദിച്ചുവെന്നാണ് അരുണും കുട്ടിയുടെ മാതാവും വിഷാദഈകരണം നൽകിയത്. കുട്ടിയെ ചൈൽഡ്ഹോമിലേ ക്ക് മാറ്റി. അറസ്റ്റിലായ അരുണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം