തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ ഹരിദാസന് കുമ്മോളിയെ സാക്ഷിയാക്കാമെന്ന് നിയമപോദേശം. ഹരിദാസനില്‍ നിന്ന് മറ്റ് പ്രതികള്‍ പണം തട്ടിയെടുത്തതിനാല്‍ പ്രതിയാക്കേണ്ടതില്ല. ചോദ്യം ചെയ്യല്‍ പുര്‍ത്തിയായ ശേഷം അന്തിമതീരുമാനമെടുക്കാമെന്നും കന്റോണ്‍മെന്റ് പൊലീസിന് ലഭിച്ച നിയമപോദശത്തില്‍ പറയുന്നു.
വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫ് അഖില്‍ മാത്യു നല്കിയ പരാതിയിലാണ് കേസ് എടുത്തതും അന്വേഷണം പുരോഗമിക്കുന്നതും. അതില്‍ തട്ടിപ്പ് സ്ഥിരീകരിച്ച് അന്വഷണസംഘത്തിന് മൊഴി നല്കിയതും സഹായിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയതും ഹരിദാസനാണ്. അതിനാല്‍ കേസിലെ പ്രധാന സാക്ഷിയായി ഹരിദാസനെ കാണാമെന്നാണ് നിയമപോദേശത്തില്‍ പറയുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന പേരില്‍ ബാസിത് ഉള്‍പ്പെടെ ഹരിദാസനില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഹരിദാസന് പണം നഷ്ടപ്പെട്ടിട്ടുള്ള ആള് കൂടിയാണ്. ഹരിദാസനെ സാക്ഷിയാക്കിയാല്‍ മാത്രമെ നിയമനതട്ടിപ്പ് കേസ് നിലനില്‍ക്കുവെന്നാണ് പൊലീസിന് ലഭിച്ച നിയമപോദേശത്തില്‍ പറയുന്നത്. അതേസമയം, ആരോഗ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിന് ഒരുലക്ഷം രൂപ നല്‍കിയെന്ന ഹരിദാസന്റെ മൊഴി വ്യാജമാണെന്ന് പൊലീസ് സ്ഥിരികരിച്ചിട്ടുണ്ട്. വ്യാജമൊഴിയില്‍ ഇപ്പോഴത്തെ കേസിന്റെ അന്വേഷണപുര്ത്തിയായ ശേഷം ആവശ്യമെങ്കില്‍ പ്രത്യേക കേസ് എടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നുമാണ് നിയമോപദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം