കർണാടക. ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുമ്പോൾ പലസ്തീനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ച 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലം പാഷ എന്ന യുവാവാണ് അറസ്റ്റിലായത്. കർണാടകയിലെ വിജയനഗർ ജില്ലയിലാണ് സംഭവം.
ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുമ്പോൾ വിജയനഗറിലെ ഹോസ്പേട്ടിലുള്ള ചിലർ പലസ്തീന് പിന്തുണ നൽകുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഹോസ്പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ദേശവിരുദ്ധ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പരാജയ കാരണം ഡീഗ്രേഡിംഗ്, ‘: സന്തോഷ് ടി കുരുവിള
ഇത്തരം ദൃശ്യങ്ങൾ കൂടുതൽ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാണ് പാഷയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം