തിരുവനന്തപുരം: റേഷൻ വ്യാപാരികള്‍ ഒക്ടോബര്‍ 16 ന് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്നും പിൻമാറി. റേഷൻ വ്യാപാരി സംഘടനകളുമായി മന്ത്രിയുടെ ചേമ്ബറില്‍ നടത്തിയ ചര്‍ച്ചയിലാണ് കടയടപ്പ് സമരത്തില്‍ നിന്നും പിൻമാറാനുള്ള സന്നദ്ധത റേഷൻ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചത്.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായുള്ള ചര്‍ച്ചയില്‍ റേഷൻ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ജൂണില്‍ റേഷൻ വ്യാപാരമേഘലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
യോഗത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡി. സജിത് ബാബു, സമര സമിതിയെ പ്രതിനിധീകരിച്ച് ജോണി നെല്ലൂര്‍, കൃഷ്ണപ്രസാദ്, മുഹമ്മദാലി, കാരേറ്റ് സുരേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം