കൊല്ലം: ശക്തമായ മഴയെ തുടർന്ന് കുളത്തൂപ്പുഴ ലോറികടവ് വനമേഖലയിൽ അകപ്പെട്ടെവരെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സും പോലീസും ചേർന്നാണ് സ്ത്രീകളടക്കമുള്ള സംഘത്തെ രക്ഷപ്പെടുത്തിയത്. ശക്തമായ മഴയെ തുടർന്ന് കല്ലടയാർ കര കവിഞ്ഞതാണ് ഇവർ വനത്തിനുള്ളിൽ കുടുങ്ങാൻ കാരണം.
ഒരു കുട്ടിയും രണ്ട് വളർത്തു നായ്ക്കളുമുൾപ്പടെ പതിമൂന്നംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. കുടുങ്ങിയവർ കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ തൊഴിലാളികളാണ്. ഇവർ ജോലി ചെയ്യുന്നതിനും മറ്റുമായാണ് കാട്ടിലേക്ക് കയറിയത്. വൈകുന്നേരത്തോടെ ഇവർ മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ വനത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്.
നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയശേഷം പുഴുക്കുകുറുകെ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.
വൈകുന്നേരത്തോടു കൂടി ശക്തമായ മഴയുണ്ടാവുകയും കല്ലടയാറിന്റെ പോഷക നദിയായ കൊച്ചാറിൽ വെള്ളം ഉയർന്നതാണ് ഇവർ കുടുങ്ങി പോകാൻ കാരണമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം