കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. വൈകീട്ട് നാലു മണിയോടെയാണ് പ്രിൻസിപ്പലിനെ തടഞ്ഞത്.
വൈകീട്ട് 9.45 വരെ ഉപരോധം തുടർന്നു. വിഷയത്തിൽ പ്രിൻസിപ്പൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് രണ്ട് എസ്.എഫ്.ഐ പ്രവർത്തരെ സസ്‌പെൻഡ് ചെയ്തിരുന്നു.
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ നാളെ കൗൺസിൽ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോളജിൽ ഉണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പൽ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് എസ്എഫ്ഐ യുടെ ആരോപിക്കുന്നു. അതേസമയം പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം