ഡൽഹി: ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യം ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചു. രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ടെൽഅവീവിൽ നിന്ന് ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കും. 230 ഇന്ത്യക്കാരാണ് ആദ്യ വിമാനത്തിലുണ്ടാവുക. വരുദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിലേക്ക് പോകും.
മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗംചേർന്നു. യോഗത്തിൽ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ഓണലൈൻ വഴി പങ്കെടുത്തു.
ഇസ്രയേലിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ചുരുങ്ങിയത് 900 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ഇന്ത്യക്കാരായ നിരവധി വ്യാപാരികളും ഐ.ടി. ജീവനക്കാരും കെയര്‍ഗീവേഴ്‌സും ഇസ്രയേലിലുണ്ട്.
അതേസമയം, ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രി ഇന്ത്യയിലേക്ക് പുറപ്പെടും. രാത്രി ഒന്‍പതുമണിക്കാണ് വിമാനം ഇസ്രയേലില്‍നിന്ന് തിരിക്കുക. യാത്രക്കാരില്‍നിന്ന് ടിക്കറ്റിന് പണം ഈടാക്കില്ല. സര്‍ക്കാരാണ് ഇവരുടെ മടങ്ങിവരവിനുള്ള ചെലവ് വഹിക്കുന്നത്.
യുദ്ധം രൂക്ഷമായ ഗസ്സ ഉൾപ്പെടെയുള്ള പ്രദേശങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലുള്ളവരാണ് ഇപ്പോൾ മടങ്ങി വരാൻ തയ്യാറായിട്ടുള്ളത്. നിർബന്ധിതമായ ഒഴിപ്പിക്കലിന് രാജ്യം ശ്രമിക്കുന്നില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാകികയിരുന്നു.
അതിനിടെ ഇസ്രായേലിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 011 23747079 എന്ന നമ്പറിൽ കൺട്രോൾ റുമുമായി ബന്ധപ്പെടാവുന്നതാണ്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം