നോയിഡ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മകന് വേണ്ടി വ്യാജ രേഖകൾ ചമച്ച പിതാവിനെതിരെ കേസ്. കുറ്റം നടക്കുന്ന സമയത്ത് മകന് പതിനെട്ട് വയസ് തികഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകളാണ് പിതാവ് സൃഷ്ടിച്ചെടുത്തത്.
പ്രതിയുടെ വ്യാജ മാർക്ക് ഷീറ്റ് നിർമിക്കാൻ സഹായിച്ചതിന് കാൻപൂരിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയെ വ്യാജ രേഖകൾ സമർപ്പിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഏഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അന്ന് പത്തൊമ്പതുകാരനായ പ്രതിയുടെ പതിനേഴാണെന്ന് തെളിയിക്കാനുള്ള വ്യാജ രേഖകളാണ് പിതാവ് കോടതിയിൽ സമർപ്പിച്ചത്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അരുൺ കുമാർ ഗുപ്തയുടെ ഉത്തരവിനെ തുടർന്ന് ഒക്ടോബർ 9നാണ് പിതാവിനെതിരെ ഫേസ്2 പൊലീസ് എഫ്.ഐ,ആർ രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പ്രിൻസിപ്പലുമായി ഒത്തുകളിക്കുകയും സംഭവസമയത്ത് തന്റെ മകൻ പ്രായപൂർത്തിയായരുന്നില്ലെന്ന് വരുത്തിതീർക്കാൻ കോടതിയിൽ വ്യാജ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കുകയും ചെയ്തുവെന്നും ഇത് ശിക്ഷിക്കപ്പെടേണ്ട കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവിനെതിരെ ഐ.പി.സി 465, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം