തമിഴിലെ മികച്ച വിജയ ചിത്രങ്ങളിലൊന്നായ മാര്‍ക് ആന്റണി ഒ.ടി.ടിയിലേക്ക്. ചിത്രം ഒക്ടോബര്‍ 13-ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. വിശാലിന്റെ ആദ്യത്തെ 100 കോടി പടമായ മാര്‍ക് ആന്റണി സംവിധാനം ചെയ്തത്, ആധിക് രവിചന്ദ്രനാണ്. വിശാലിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നുക്കൂടിയാണ് ചിത്രം.
എസ്.ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ തെലുങ്കിലെ പ്രമുഖ കൊമേഡിയനായ സുനില്‍ വ്യത്യസ്തമായ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. റിതു വര്‍മ, സെല്വരാഘവന് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സെപ്തംബര്‍ 15നാണ് മാര്‍ക് ആന്റണി റിലീസ് ചെയ്തത്, തുടക്കത്തില്‍ വളരെ കുറഞ്ഞ പ്രേക്ഷകരായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. എന്നാല്‍, മൗത് പബ്ലിസിറ്റിയിലൂടെ വലിയ ഓളമുണ്ടാക്കാന്‍ ചിത്രത്തിനായി. തമിഴ്നാടിന് പുറമേ, കേരളത്തിലും കര്‍ണാടകയിലുമടക്കം ചിത്രത്തിന് വലിയ വിജയം നേടാന്‍ കഴിഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
ഛായാഗ്രാഹണം നിര്‍വഹിച്ചത് അഭിനന്ദന് രാമാനുജന് ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. കനല് കണ്ണന്, പീറ്റര്‍ ഹെയ്ന്, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം