കൊച്ചി: സ്വത സിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാളത്തിന്റെ പ്രിയ നടനായി മാറിയ ഒരാളായിരുന്നു നെടുമുടി വേണു. മലയാളികൾക്ക് എന്നും ഓർത്തുവെക്കാൻ ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് വേണു സമ്മാനിച്ചിട്ടുള്ളത്. ഇന്നലെ അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികമായിരുന്നു. നെടുമുടി വേണുവുമായുള്ള സൗഹൃദത്തേക്കുറിച്ച് സാഹിത്യകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനസ് കവരുന്നത്.
“രൂപത്തിലും ഭാവത്തിലും വൈവിധ്യമുള്ള അനവധി കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിച്ച നടനാണ് നെടുമുടി വേണു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയിൽ ശങ്കരകുറുപ്പിനും കുഞ്ഞിരാമൻ നായർക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോൾ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്തുവന്ന് പത്രലേഖകനായ വേണുഗോപാൽ എന്ന് സ്വയം പരിചയപ്പെടുത്തി.
തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല, രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവെച്ച് കൊന്നു
എന്റെ മുഷിഞ്ഞ വേഷം കണ്ട് എനിക്ക് പുതിയ ഷർട്ടും മുണ്ടും വാങ്ങിതന്നു. സ്വന്തം മുറിയിൽ താമസിപ്പിച്ചു. വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ട് പറഞ്ഞു, ഇത് വേണുച്ചേട്ടൻ അവസാനമായി വണങ്ങിയതാണ് ഇത് ബാലനിരിക്കട്ടെ. ആ പാക്കറ്റിൽ മൂന്ന് ഷർട്ടായിരുന്നു. എന്റെ കണ്ണു നിറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്.” ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം