ചെങ്ങന്നൂര്‍: വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് റെയില്‍വേയുടെ ഭാഗത്തുനിന്ന് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഇക്കാര്യം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. അനുഭാവപൂര്‍വ്വം ആവശ്യം പരിഗണിക്കാമെന്ന് അറിയിച്ചു. അധികം വൈകാതെ റെയില്‍വേയുടെ ഭാഗത്തുനിന്ന് സ്റ്റോപ്പ് അനുവദിച്ചു കൊണ്ടണ്ടുള്ള പ്രഖ്യാപനം ഉണ്ടണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും മുരളീധരന്‍ പറഞ്ഞു.
ഒന്നാം വന്ദേഭാരത് എക്‌സ്പ്രസില്‍ സ്റ്റോപ്പ് അനുവദിക്കാതിരുന്ന ആലപ്പുഴയിലും, മലപ്പുറം തിരൂരിലും രണ്ടണ്ടാം വന്ദേഭാരതില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ ഒന്നാം വന്ദേഭാരതില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എല്ലാ വിഭാഗം ആള്‍ക്കാരുടെ ഭാഗത്തുനിന്നും, ബിജെപി ജില്ല, മണ്ഡലം കമ്മിറ്റികളും ആവശ്യം ഉന്നയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം