ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃക്രമീകരിച്ചു. നവംബര്‍ 23-ല്‍നിന്ന് നവംബര്‍ 25-ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. നിരവധി വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ പരിഗണിച്ചാണ് തീരുമാനം.
നേരത്തെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്ന നവംബര്‍ 23-ാം തീയതിയാണ് ഇക്കൊല്ലത്തെ ‘ദേവ ഉഠനി ഏകാദശി’. ഈ ദിവസം ഒരുപാട് വിവാഹങ്ങളും സാമൂഹിക ഒത്തുചേരലുകളും നടക്കാറുണ്ട്. അതിനാൽ നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇക്കാരണം മുന്‍നിര്‍ത്തി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സാമൂഹികസംഘടനകള്‍ തുടങ്ങിയവരില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തീയതി പുനഃക്രമീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ശുഭകരമെന്ന് കരുതുന്ന ദേവ് ഉഠനി ഏകാദശി ദിനത്തില്‍ സംസ്ഥാനത്ത് അന്‍പതിനായിരത്തില്‍ അധികം വിവാഹങ്ങള്‍ നടക്കാറുണ്ട്. അന്ന് വോട്ടെടുപ്പ് നടന്നാല്‍ പോളിങ് ശതമാനത്തില്‍ വലിയ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് നംവബറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ നവംബർ 17, തെലങ്കാനയിൽ നവംബർ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം