അനന്തമായ സാധ്യതകളുള്ള എഐയുടെ ജനറേറ്റീവ് ഇമേജ് ടെക്നോളജി ഗുണങ്ങളെക്കാള് ദോഷങ്ങളിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഡീപ് ഫേക് ടെക്നോളജി വീണ്ടും ഭീതി വിതയ്ക്കുമ്പോള് എന്താണ് അതിലെ അപകടമെന്നറിഞ്ഞില്ലെങ്കില് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാനിടയാക്കും. തെക്കുപടിഞ്ഞാറന്‍ സ്പെയിനില്‍ വേനല്‍ക്കാല അവധിക്കുശേഷം സ്കൂളില്‍ തിരിച്ചെത്തിയ 20 പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചു അവരുടെ സഹപാഠികളുടെ ഗ്രൂപ്പുകളില്‍ തങ്ങളുടെ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലെ സംഭവം.
ഞെട്ടിപ്പിക്കുന്ന സംഭവം രാജ്യത്തു വന്‍ പ്രതിഷേധങ്ങള്‍ക്കും എഐയുടെ ദുരുപയോഗത്തെക്കുറിച്ചും ചര്‍ച്ചകളുയര്‍ത്തി. ആ പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ മോഷ്ടിക്കുകയും ഒരു എ ഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അവ മാറ്റുകയും തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കിടുകയുമാണ് ചെയ്തത്. മോര്‍ഫിങ് ആണെന്നു തോന്നാത്തവിധത്തിലാണ് ചിത്രങ്ങള്‍ സൃഷ്ടിച്ചത് ഇതു കുട്ടികള്‍ കടുത്ത മാനസികാഘാതമുണ്ടാക്കുകയായിരുന്നു.
ഈ സാങ്കേതിക വിദ്യകള്‍ പുതിയതല്ല. പക്ഷേ ഇപ്പോള്‍ അവ നേടിയെടുക്കാനുള്ള എളുപ്പവഴിയും കൗമാരക്കാരുള്‍പ്പടെ അതിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയാതെ ദുരുപയോഗിക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്. ലോകമെമ്പാടും ഇത്തരം പരാതികളില്‍ പത്തിരട്ടി വര്‍ധനയുണ്ടായതായി സൈബര്‍ വിദഗ്ധര്‍ പറയുന്നു. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ അവരുടെ ഡീപ്ഫേക്ക് ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസുകളാണ് വര്‍ദ്ധിക്കുന്നത്.
ഡീപ് ലേണിങ്, ഫേക് എന്നീ വാക്കുകള്‍ ചേര്‍ത്തായിരുന്നു ഡീപ് ഫേക് എന്ന പേരുണ്ടായത്. ഡീപ്ഫേക്കുകള്‍ ഒരു തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ആണ്, അത് ആളുകള്‍ യഥാര്‍ത്ഥത്തില്‍ പറയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങള്‍ പറയുന്നതോ ചെയ്യുന്നതോ ആയ ‘യാഥാര്‍ഥ്യത്തോടടുത്ത്’ നില്ക്കുന്ന ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കാന്‍ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ഗാലറിയിലേക്ക് ആക്സസ് നേടുകയും ഉപയോക്താക്കളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന വഞ്ചനാപരമായ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച പരാതികളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു പ്രശ്നം അഭിമൂഖികരിക്കേണ്ടി വന്നാല്‍ ആദ്യം അതിനെക്കുറിച്ചു അറിയേണ്ടതുണ്ട്.
തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും പ്രചരിപ്പിക്കാനും ആളുകളുടെ പ്രശസ്തി നശിപ്പിക്കാനും വഞ്ചന നടത്താനും അവ ഉപയോഗിക്കാം. ഉദാഹരണത്തിന്, സെലിബ്രിറ്റികള്‍ മോശം കാര്യങ്ങള്‍ പറയുന്നതോ ചെയ്യുന്നതോ ആയ വ്യാജ വിഡിയോകള്‍ അല്ലെങ്കില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തുന്ന രാഷ്ട്രീയക്കാരുടെ വ്യാജ വിഡിയോകള്‍ സൃഷ്ടിക്കാന്‍ ഡീപ്ഫേക്കുകള്‍ ഉപയോഗിക്കുന്നു. ആളുകളുടെ സമ്മതമില്ലാതെ വ്യാജ അശ്ലീല വിഡിയോകള്‍ സൃഷ്ടിക്കുന്നതിനും ഡീപ്ഫേക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഡീപ്ഫേക്കുകള്‍ നല്ലതും ചീത്തയും ഉപയോഗിക്കാന്‍ സാധ്യതയുള്ള ഒരു ശക്തമായ സാങ്കേതികവിദ്യയാണ്. ഡീപ്ഫേക്കുകളുടെ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം