തിരുവനന്തപുരം: നവംബര്‍മുതല്‍ കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും കാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തി. ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെ 62.67 ലക്ഷം കേസുകള്‍ ക്യാമറയില്‍ പതിഞ്ഞെങ്കിലും ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് 19.53 ലക്ഷം കേസുകളിൽ മാത്രമാണ്. പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചത് 7.5 ലക്ഷത്തില്‍ മാത്രമാണ്.
https://www.youtube.com/watch?v=aI4WiPePppw
102.80 കോടിരൂപയുടെ നോട്ടീസ് അയച്ചെങ്കിലും നാലുമാസത്തിനിടെ ലഭിച്ചത്14.88 കോടിരൂപയാണ്. ജൂണില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുപോലും ഇനിയും നോട്ടീസ് അയ്ക്കാനുണ്ട്. പിഴ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം