ടെൽ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് ഉപയോഗിച്ചതായി ആരോപണം. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള് നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. അല്‍ കരമായില് ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു.
യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3500 കവിഞ്ഞു. 1500 ഹമാസ് സായുധസേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയാതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതിന് പുറമെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 900 കവിഞ്ഞപ്പോള്‍ 4500 പേര്‍ക്ക് പരിക്ക് പറ്റി. 1200 ഇസ്രായേലികള്‍ക്ക് ഹമാസ് ആക്രമണത്തില്‍ ജീവന് പൊലിഞ്ഞു. 2700 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ 2.60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം