പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ മുറിയിൽ ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോൺ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വേർകോലി ഷാജുവിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇൻവേര്ട്ടര് ഉപയോഗിച്ചാണ് വിളക്കുകൾ കത്തിച്ചിരുന്നത്. ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്ന അടച്ചിട്ട മുറിയിൽ നിന്ന് പൊട്ടിത്തെറി കേട്ട് വാതിൽ തുറന്നപ്പോൾ തീ ആളിപടർന്നു.
കിടക്ക, അലമാര, ടിവി, കട്ടിൽ, രേഖകൾ എന്നിവ പൂർണമായും കത്തിനശിച്ചിരുന്നു. ഷാജിയും ബന്ധുക്കളും ചേര്‍ന്ന് മുറിയിലേക്ക് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം