അബുദബി: പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. 20 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായമാകും പലസ്തീന് കൈമാറുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂഎ വഴിയാണ് സഹായം എത്തിക്കുക.
പലസ്തീന് പിന്തുണയുമായി സൗദി അറേബ്യയും രംഗത്ത് എത്തിയിട്ടുണ്ട്. പലസ്തീന്‍ നാഷണല്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ചാണ് സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്തുണ അറിയിച്ചത്.
നിലവിലെ സാഹചര്യം ഇരുവരും വിശദമായി ചര്‍ച്ച ചെയ്തു. പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനും പാലസ്തീനൊപ്പം സൗദി ഉണ്ടാകുമെന്ന് കിരീടാവകാശി ഉറപ്പു നല്‍കി. പലസ്തീന്‍ നാഷണല്‍ അതോറിറ്റി പ്രസിഡന്റുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി ജോര്‍ദാന്‍ രാജാവുമായും ഈജിപ്ത് പ്രസിഡന്റുമായും സൗദി കിരീടാവകാശി ചര്‍ച്ച നടത്തി. നാളെ അറബ് ലീഗിന്റെ അടിയന്തര യോഗം ചേരുന്നുണ്ട്.
ഫലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പല മേഖലകളിലും അക്രമത്തിെൻറ തോത് വർധിച്ചു.
അടിക്കടി രൂക്ഷമാവുന്ന സംഘർഷം ഉടനടി നിർത്തണമെന്നും മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. തുടർച്ചയായ അധിനിവേശത്തിെൻറയും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നിഷേധിക്കുന്നതിെൻറയും വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള വ്യവസ്ഥാപിതവും പ്രകോപനപരവുമായ അതിക്രമത്തിെൻറയും ഫലമായി സ്ഫോടനാത്മകമായ ഒരു സാഹചര്യമാണ് നിലുണ്ടായിരിക്കുന്നത്. ഇതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ഒാർമിപ്പിക്കുന്നു.
മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാനപ്രക്രിയ സജീവമാക്കാൻ അന്താരാഷ്ട്ര സമൂഹം അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആഹ്വാനം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം