മോസ്കോ: ഇസ്രയേലും ഹമാസും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന പ്രഖ്യാപനവുമായി റഷ്യ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേലും പലസ്തീനുമായി ആശയവിനിമയം നടത്തിവരികയാണെന്നു റഷ്യ അറിയിച്ചു. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാട്മിർ പുടിൻ പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെ ആരംഭിച്ച സംഘർഷം നാലാം ദിവസത്തിലേക്കു കടന്നെങ്കിലും, മധ്യസ്ഥത വഹിക്കാനുള്ള പ്രകടമായ ശ്രമം ഇനിയും റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പലസ്തീനുമായി റഷ്യയ്ക്കു ചരിത്രപരമായി സുദീർഘമായ ബന്ധമാണുള്ളത്. അതേസമയം തന്നെ, ഇസ്രയേലുമായും ചില പൊതുവായ സമാനതകളുണ്ടെന്നു റഷ്യ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ ജനങ്ങളിൽ ഒട്ടേറെ ആളുകൾ മുൻ റഷ്യൻ പൗരൻമാരാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.
ഇസ്രയേലും ഹമാസും തമ്മിലുള്ള ഈ സംഘർഷം മധ്യപൂർവേഷ്യയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തലത്തിലേക്കു വളർന്നേക്കുമെന്ന ആശങ്കയും റഷ്യയ്ക്കുണ്ടെന്നു വക്താവ് പ്രതികരിച്ചു. ഇസ്രയേലിൽ ആക്രമണം നടത്തി ഹമാസ് ബന്ദികളാക്കി കൊണ്ടുപോയവരിൽ റഷ്യക്കാരുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇസ്രയേൽ-ഹമാസ് സംഘർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം