ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍ അന്തരിച്ചെന്ന എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമെന്ന് മകള്‍ നന്ദന ദേബ് സെന്‍. പ്രചരിച്ച വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അമര്‍ത്യ സെന്‍ ആരോഗ്യവാനാണെന്നും നന്ദന വ്യക്തമാക്കി. അമർത്യ സെൻ അന്തരിച്ചുവെന്ന് പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ ഉൾപ്പടെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ വ്യക്തതയുമായി കുടുംബം രംഗത്തെത്തിയത്.
‘സുഹൃത്തുക്കളേ, നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാർത്തയാണ്, ബാബ പൂർണ്ണമായും സുഖമായിരിക്കുന്നു. ഞങ്ങൾ കേംബ്രിഡ്ജിൽ കുടുംബത്തോടൊപ്പം മനോഹരമായ ഒരാഴ്ച ചെലവഴിച്ചു. കഴിഞ്ഞ രാത്രി ഞങ്ങൾ പോകുമ്പോൾ പോലും എല്ലായിപ്പോഴുമെന്ന പോലെ അദ്ദേഹം ആരോഗ്യവാനാണ്. ഹാർവാർഡിൽ ആഴ്ചയിൽ 2 കോഴ്സുകൾ പഠിപ്പിക്കുകയാണ്. ജെൻഡർ ബുക്കുമായി ബന്ധപ്പെട്ട ജോലിയും ചെയ്യുന്നു-എപ്പോഴത്തെയും പോലെ തിരക്കിലാണ്!’ -നന്ദന ദേബ് സെന്‍ എക്‌സില്‍ കുറിച്ചു.
ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാവും അമര്‍ത്യ സെന്നിന്റെ ശിഷ്യയുമായ ക്ലോഡിയ ഗ്ലോഡിന്റെ പേരിലുള്ള എക്‌സ് ഹാന്‍ഡിലിലാണ് അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ തന്റെ പേരില്‍ തുടങ്ങിയ വ്യാജ അക്കൗണ്ടാണില്‍ നിന്നാണ് വാര്‍ത്ത പ്രചരിപ്പിച്ചത് എന്ന് ചൂണ്ടിക്കാട്ടി ക്ലോഡിയ ഗ്ലോഡിന്‍ രംഗത്തെത്തി. അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജവാര്‍ത്ത പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിശദീകരണവുമായി അമര്‍ത്യാസെന്നിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.
1998ലാണ് അമർത്യസെന്നിന് സാമ്പത്തിക നൊബേൽ ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1999ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















