തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ ഗൂഢാലോചന വെളിപ്പെട്ടതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഹരിദാസന്റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ലെന്നും വിമര്‍ശനം. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും പിന്നീട് വിശദമായി പ്രതികരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം, വ്യാജമെന്ന് പരാതിക്കാരന് ഹരിദാസന് തന്നെ സമ്മതിച്ചതിരുന്നു. ഇതോടെയാണ് സിപിഐഎം ഉന്നയിച്ച ഗൂഢാലോചന വാദം കൂടുതല്‍ ബലപ്പെട്ടത്. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകണം. ഇപ്പോള്‍ നിയമത്തിന്റെ മുന്നില്‍ വന്നവരും വരാന്‍ ബാക്കിയുണ്ടെങ്കില്‍ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=aI4WiPePppw
കോഴ നല്‍കിയെന്ന വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ വൈകുന്നേര ചര്‍ച്ചക്ക് ഉപയോഗിച്ചു. എന്നാല്‍, ഹരിദാസന്റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടതെന്നും എം.വി ഗോവിന്ദന്. വിവാദത്തില്‍ തനിക്ക് പലതും പറയാനുണ്ടെന്നും ഇപ്പോള്‍ അന്വേഷണം നടക്കട്ടെയെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കോഴ ആരോപണത്തിലെ ട്വിസ്റ്റ് വിവാദങ്ങളെ പ്രതിരോധിക്കാനുള്ള കവചമാക്കുകയാണ് സിപിഐഎം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം