ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്. ഡിജിറ്റല്‍ ബിസിനെസ്സ് വാലെറ്റില്‍ യു.എസ്.ബി ചിപ്പില്‍ അടങ്ങിയിട്ടുള്ളതാണ് വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐ.ഡി ,താമസ വിസ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത.
https://www.youtube.com/watch?v=aI4WiPePppw
ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. എബ്രിഡ് ഷൈന്‍ അവതരിപ്പിച്ച് ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റേച്ചല്‍’. ഹണി റോസിനെ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഈ ചിത്രം ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം