ദമ്മാം: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയുടെ തൊഴിൽ മന്ത്രാലയത്തിന്റെ പുരസ്ക്കാരം നേടിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനെയും, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടനെയും നവയുഗം കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.
ദമ്മാം ലേബർ ഓഫിസിൽ നടന്ന ചടങ്ങിൽ വെച്ച് കിഴക്കൻ പ്രവിശ്യ ലേബർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൾ റഹ്മാൻ മുഖ്‌ബിൽ ആണ് മഞ്ജുവിനും, മണിക്കുട്ടനും തൊഴിൽവകുപ്പിന്റെ ആദരവ് കൈമാറിയത്. ദമ്മാം ലേബർ ഓഫിസ് ഡയറക്ടർ ഉമൈർ അൽ സഹ്‌റാനി ഉൾപ്പെടെ ഒട്ടേറെ സൗദി അധികാരികൾ ചടങ്ങിൽ പങ്കെടുത്തു.
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി തൊഴിലാളി സമൂഹത്തിന് വേണ്ടി, സൗദി അധികാരികളുമായി ഒത്തൊരുമിച്ചു കൊണ്ട് നടത്തിയ സാമൂഹ്യസേവന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് തൊഴിൽ മന്ത്രാലയം ആദരവ് നൽകിയത്. തൊഴിൽ, വിസ തർക്കങ്ങളിൽപെട്ട് നിയമകുരുക്കിൽപ്പെട്ട ഒട്ടേറെ പ്രവാസികൾക്ക് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള സഹായം ചെയ്തു കൊടുക്കുകയും, ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പ്രവാസി വനിതകളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനും മഞ്ജുവും, മണിക്കുട്ടനും നടത്തിയ പരിശ്രമങ്ങൾക്ക് സൗദി അധികൃതർ എന്നും പിന്തുണ നൽകിയിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഭാഗമായും, ഇന്ത്യൻ എംബസ്സിയുമായും, സൗദി അധികാരികളുമായും, മറ്റു പ്രവാസി സംഘടനകളുമായും സഹകരിച്ചു കൊണ്ട്, ദുരിതത്തിലായ ഒട്ടേറെ പ്രവാസികൾക്ക് സഹായം നൽകാനും, നാട്ടിലേയ്ക്ക് അയയ്ക്കാനും, മഞ്ജുവും മണിക്കുട്ടനും നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് ഈ ആദരവ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം