തൊടുപുഴ: വനിതാ ട്രാഫിക്ക് എസ്ഐക്കെതിരെ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പൊലീസാണ് കേസെടുത്തത്. അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് കാർട്ടൂൺ.
ഈ കാർട്ടൂണിനു താഴെ കമന്റ് ബോക്സിൽ എസ്ഐക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സൈബറിടത്ത് അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കിൽ എന്നീ കുറ്റങ്ങൾക്കാണ് കേസ്.
നാല് ദിവസം മുൻപാണ് സജിദാസ് കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ട്രാഫിക്ക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്ഐ പകർത്തിയെന്നും പിഴയിട്ടാൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുമെന്ന കുറിപ്പോടെയാണ് കാർട്ടൂൺ. ഇതിനു താഴെയാണ് ചിലർ അശ്ലീല കമന്റിട്ടത്. ഇവരുടെ വിവരങ്ങൾ ലഭിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയെന്നു പൊലീസ് വ്യക്തമാക്കി.
https://www.youtube.com/watch?v=Uwx-44J0Jms
എസ്ഐ അനാവശ്യമായി പിഴ ഈടാക്കുന്നുവെന്നു ആരോപിച്ച് കട്ടപ്പന നഗരത്തിലെ ഒരു വിഭാഗം വ്യാപരികൾ നേരത്തെ രംഗത്തു വന്നിരുന്നു. എന്നാൽ റോഡിലേക്ക് ഇറക്കി വാഹനം പാർക്കു ചെയ്തവരുടെ പേരിലാണ് കേസെടുത്തതെന്നും മറ്റുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും എസ്ഐ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം