ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേട്ടം ഉണ്ടാകുമെന്ന് അഭിപ്രായ സർവേ. തെലങ്കാനയിലും, മിസോറാമിലും നിർണായക ശക്തിയാകും എന്നും മധ്യപ്രദേശിൽ ഭരണം പിടിക്കുമെന്നും എബിപി ന്യൂസ് സീ വോട്ടർ സർവ്വേ. രാജസ്ഥാനിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സർവ്വേ സൂചന നൽകുന്നു.
തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഡിൽ ഭരണ തുടർച്ചക്ക് സാധ്യതയുണ്ടെന്നുമാണ് പറയുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കടുക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്.
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നതെങ്കിലും കോൺഗ്രസിന് നേരിയ മുൻതൂക്കവും പ്രവചിക്കുന്നുണ്ട്. കോൺഗ്രസ് 113 മുതൽ 125 വരെ സീറ്റുകൾ നേടാമെന്നാണ് എ ബി പി – സി വോട്ടർ അഭിപ്രായ സർവെ ചൂണ്ടികാട്ടുന്നത്. ബി ജെ പിയാകട്ടെ 104 മുതൽ 116 വരെയുള്ള സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. ബി എസ് പി 0 മുതൽ 2 വരെയും മറ്റുള്ളവർ 0 മുതൽ 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനം.
ഛത്തീസ്ഗഡിൽ കോൺഗ്രസും ബിജെപിയും ബലാബല മത്സരം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ്- 45 – 51, ബിജെപി – 39- 45, മറ്റുള്ളവർ – 0-2 എന്നിങ്ങനെയാണ് ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയത്.
അശോക് ഗെഹ് ലോട്ട് – സച്ചിൻ പൈലറ്റ് കോൺഗ്രസ് പ്രതിസന്ധിയിലായ രാജസ്ഥാനിൽ, ബിജെപി കരുത്തോടെ തിരിച്ചുവരുമെന്നും സർവ്വേ വിരൽ ചൂണ്ടുന്നു. ബിജെപി :127 – 137 വരെ നേടുമ്പോൾ കോൺഗ്രസ്: 59-69 സീറ്റുകളിലേക്ക് ഒതുങ്ങും എന്നും മറ്റുള്ളവർ ക്ക് : 2-6 വരെ ലഭിക്കുമെന്നും സർവേ യിൽ പറയുന്നു.
തെലങ്കാനയിൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തുമെന്നും സർവ്വേയിൽ ഉണ്ട്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുത്തേക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും പരമാവധി നേടാൻ സാധിക്കുക.
മണിപ്പൂർ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന മിസോ റാമിൽ, കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിലെന്നും, തൂക്കു സഭക്ക് സാധ്യത യെന്നും സർവേ യിൽ പറയുന്നു. മിസോ റാമിൽ തൂക്ക് സഭക്ക് സാധ്യത എന്നാണ് പ്രവചനം. കോണ്ഗ്രസ് – 10- 14, മിസോ നാഷണൽ ഫ്രണ്ട് – 13-17, സോറം പീപ്പിൾസ് മൂവേമെന്റ് – 9-13, മറ്റുള്ളവർക്ക് – 1-3 നേടും എന്നുമാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















