കൊച്ചി: മുനമ്ബത്ത് ഫൈബര്‍ വള്ളം മുങ്ങി കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജു(56) എന്ന യേശുദാസിന്റെ മൃതദേഹമാണ് മാലിപ്പുറം പടിഞ്ഞാറ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
മാലിപ്പുറത്ത് നിന്ന് ഇൻബോര്‍ഡ് വള്ളത്തില്‍ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടായിരുന്നു മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയായിരുന്നു കാണാതായത്. മാലിപ്പുറം സ്വദേശികളായ 3 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും തീരദേശ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ഷാജി, മോഹനന്‍, എന്നിവരുടെ മൃതദേഹം ഇനി കണ്ടെത്താനുണ്ട്.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറം ലോകം അറിയുന്നത്. ശക്തമായ കാറ്റും അപകടത്തില്‍പ്പെട്ടവര്‍ക്ക് നീന്തി രക്ഷപ്പെടാന്‍ കഴിയാത്തതുമാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം