ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി എം.പി. ജാതി സെന്‍സസുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
#WATCH | On caste census, Congress leader Rahul Gandhi says,” PM’s aim is to distract…In the coming times, he will keep bringing up many distractions…This (caste census) is not a political decision but a decision based on justice….Like I had said about Covid, China, I am… pic.twitter.com/16mTIT1suP
— ANI (@ANI) October 9, 2023
വരുന്ന തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. രാജ്യത്തിന്റെ നന്‍മക്ക് അത് അനിവാര്യമാണ്. സെന്‍സസ് പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്നു പേരും ഒബിസി വിഭാഗത്തിലുള്ളവരാണ്. 10 ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളതെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
read also:ഡോൾഫിനെ ഉത്തർപ്രദേശിന്റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപ്പാക്കാനാണ് ആലോചിക്കുന്നത്. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്നാണ് വിശ്വാസം. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും അനുകൂലമാണെന്നും രാഹുല്‍ പറഞ്ഞു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം