അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്ന വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ ഫൈസൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തീരുമാനം. ഇടക്കാല ഉത്തരവ് നൽകരുതെന്ന കേന്ദ്രസർക്കാർ നിർദ്ദേശം കോടതി തള്ളി.
കേസിൽ നാലാഴ്ചയ്ക്കകം വിശദമായ വാദം കേൾക്കും. ഇതോടെ ഫൈസലിന് എം പി സ്ഥാനത്ത് തുടരാനാവും. നേരത്തെ ഹൈക്കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തിൽ ഫൈസലിനെ ലോക്‌സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഫൈസലിനെ അയോഗ്യനാക്കുന്നത്.
നേരത്തെ വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി പത്തു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ വിധി റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹൈക്കോടതി നിരസിക്കുകയായിരുന്നു. എന്നാൽ ഈ കേസിൽ ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
തുടർന്നാണ് ഫൈസലിന്റെ ലോക്‌സഭാ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടത്. തുടർന്ന് അയോഗ്യത ഒഴിവാക്കാനായി ശിക്ഷാവിധിക്കെതിരെ മുഹമ്മദ് ഫൈസൽ അപ്പീൽ നൽകി. ഇതോടെ കേസിൽ ഫൈസൽ കുറ്റക്കാരനാണെന്നുമുള്ള വിധിയും ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചു.
ലോക സഭ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കു ഊർജം കൂട്ടാൻ സെമി ഫൈനാൻസ്
ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും ഹർജി നൽകിയതിനെത്തുടർന്ന് വിധി മരവിപ്പിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന്റെ ഹർജി ആറ് ആഴ്ചയ്ക്കുള്ളിൽ വീണ്ടും പരിശോധിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം