ഇല്ലാത്ത ഭൂമിയുടെ ആധാരവും റവന്യു രേഖകളും ഹാജരാക്കിയയാണ് ഇസ്മയില്‍ തട്ടിപ്പ് നടത്തിയത്.
കെഎസ്എഫ്ഇ മാലക്കല്‍ ശാഖയില്‍ വ്യാജ രേഖ ഹാജരാക്കി ഇസ്മയില്‍ വായ്പയെടുത്ത് തുടങ്ങിയത് 2019 മുതലാണ്. ഉപ്പളയിലെ അഞ്ച് ഏക്കര്‍ ഭൂമിയുടെ ആധാരം, വില്ലേജ് ഓഫീസറുടെ ഡിജിറ്റല്‍ സൈന്‍, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യജമായി ചമച്ചാണ് പണം തട്ടിയത്.
വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ ഇന്റേണല്‍ ഓഡിറ്റിലാണ് വ്യാജ രേഖ ചമച്ചുള്ള തട്ടിപ്പിന്റെ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. തുടര്‍ന്ന് രാജപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത്തരമൊരു ഭൂമിയില്ലയെന്ന് തന്നെ കണ്ടെത്തി.
കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്
കേസില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരി റിമാന്‍ഡിലായിട്ട് അഞ്ച് ദിവസം പിന്നിട്ടു, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും വ്യാജ രേഖ നല്‍കി ഇയാള്‍ വ്യായ്പയെടുത്തെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി നടത്തിയ തട്ടിപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. സംസ്ഥാന കമ്മറ്റിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി നല്‍കി. നടപടിയെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് ജില്ലാ കമ്മറ്റിയുടെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















