പുതിയ പ്രവർത്തകസമിതി നിലവിൽ വന്നശേഷം ആദ്യമായിട്ടാണ് ഡൽഹിയിൽ യോഗം ചേരുന്നത്. ഒ.ബി.സി വിഭാഗത്തെ ചേർത്തു നിർത്താനുള്ള നടപടികളാണ് ജാതി സർവേയിലൂടെ കോൺഗ്രസ് പുറത്തെടുക്കുന്നത്. ജാതി സെൻസസ് ആവശ്യം ഉയരുമ്പോൾ സമദൂര നിലപാട് സ്വീകരിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ യാദവ പാർട്ടികളെക്കാൾ ഉച്ചത്തിൽ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഛത്തീസ്ഗഡിലും, അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ജാതി സർവേ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാനിൽ ജാതി സർവേക്ക് ഉത്തരവും ഇറങ്ങി
അഞ്ച് നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രത്തെകുറിച്ചാണ് പ്രധാനമായും സമിതി ചർച്ച നടത്തുക. ജാതി സെൻസസ് മുഖ്യവിഷയമായി ഉയർത്തിക്കാട്ടുക എന്നതും മുഖ്യ അജണ്ടകളിൽ ഒന്നാണ്.
പേമെന്റ് ഗേറ്റ്‌വേ കമ്പനിയുടെ വിവിധ അക്കൗണ്ട് ഹാക്കുചെയ്ത് 16,180 കോടിയോളം രൂപ തട്ടിയെടുത്തു.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറം എന്നീ അഞ്ചു സംസ്ഥാങ്ങളിൽ വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്തുകയും ബാക്കി മൂന്നു സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യം കൂടിയാണ് കോൺഗ്രസിനുള്ളത്. മധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരാണ് മത്സരം. കർണാടക മോഡൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചതും സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗം ഉപയോഗപ്പെടുത്തിയും സ്ഥിതിഗതികൾ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം