ടെല്‍അവീവ്: പാലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധ പ്രഖ്യാപനം നടത്തി ഇസ്രായേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 നു ശേഷം ആദ്യമായാണ് ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിക്കുന്നത്. ഇസ്രായേലിന് അമേരിക്ക സാമ്ബത്തിക-സൈനിക സഹായം നല്‍കും.
അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു.
ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും ചൈനയും രംഗത്തു വന്നിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. മേഖലയിൽ അസ്ഥിരത സൃഷ്ടിച്ചത് ഇസ്രായേലും കൂട്ടാളികളും ആണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ഇസ്രായേലിന് സൈനിക സഹായം നൽകാൻ സന്നദ്ധരാണെന്ന് അറിയിച്ച് യു.എസ് രംഗത്തെത്തിയത്.
അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ മരണം 600 കടന്നതായും പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടെന്നും ഇസ്രായേൽ അറിയിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ മരണം 370 ആയി. 2200 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേലിൽ റെയിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം