മുംബൈ: പേയ്മെന്റ് ഗേറ്റ് വേ സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 16,180 കോടി രൂപയിലധികം തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. താനെ ശ്രീനഗര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.
2023 ഏപ്രിലില്‍ കമ്പനിയുടെ പേയ്മെന്റ് ഗേറ്റ് വേ അക്കൗണ്ട് ഹാക്ക് ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസ് 16,180 കോടിയിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതെന്ന് എഫ്‌ഐആര്‍ ഉദ്ധരിച്ച് ഉദ്യോഗസ്ഥന്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയെത്തുടര്‍ന്ന് നൗപദ പോലീസ് വെള്ളിയാഴ്ച മൂന്ന് പേര്‍ക്കും അജ്ഞാതനായ ഒരാള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എഫ്‌ഐആര്‍ പ്രകാരം, നേരത്തെ പ്രതികളിലൊരാള്‍ 8 മുതല്‍ 10 വര്‍ഷം വരെ ബാങ്കുകളില്‍ റിലേഷന്‍ഷിപ്പ് ആന്റ് സെയില്‍സ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം