കോഴിക്കോട്: സംസ്‌ഥാന ആര്‍ജെഡി പിളര്‍ന്നു. സംസ്ഥാന കമ്മിറ്റി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണല്‍ ജനതാദള്‍ എന്ന പേരിലാണ് പുതിയ പാര്‍ട്ടി. ആര്‍ജെഡി കേന്ദ്ര നേതൃത്വം എല്‍ജെഡി ലയനത്തിന് കൂട്ടുപിടിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കേരളത്തില്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി തുടരും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്നു. സബ്കമ്മിറ്റിയില്‍ അഞ്ചില്‍ നാല് പേരും പുതിയ പാര്‍ട്ടി രൂപീകരിക്കാമെന്നാണ് ആവശ്യപ്പെട്ടത്.
എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ എൽജെഡി അർജെഡിയിൽ ലയിക്കാനെടുത്ത തീരുമാനം തങ്ങളെ അറിയിച്ചില്ലെന്ന് ആർജെഡി സംസ്‌ഥാന നേതൃത്വം ആദ്യം മുതൽ ഉന്നയിച്ചിരുന്നു. ആർജെഡി ദേശീയ നേതാവ് തേജസ്വി യാദവുമായാണ് ചർച്ച നടന്നതെന്നും തങ്ങൾ ഇത് അറിഞ്ഞില്ലെന്നും ആർജെഡി സംസ്‌ഥാന പ്രസിഡണ്ട് ജോൺ ജോൺ ആരോപിച്ചു.
പിന്നാലെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. സബ് കമ്മിറ്റിയിൽ അഞ്ചിൽ നാലുപേരും പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പാർട്ടി രൂപീകരണം നടത്തിയത്. യുഡിഎഫിനൊപ്പമാണ് കേരളത്തിൽ ആർജെഡി നിൽക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം