ടെല്‍ അവീവ്: പത്ത് എയര്‍ ഇന്ത്യ ജീവനക്കാരെ ടെല്‍ അവീവില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായതിന് പിന്നാലെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. കാമ്പിന്‍ ക്രൂ, പൈലറ്റുമാര്‍, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചത്.
എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്.
27 മേഘാലയ സ്വദേശികള്‍ ഈജിപ്ത് അതിര്‍ത്തി കടന്നതായി മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ സ്ഥിരീകരിച്ചു. യുദ്ധ മേഖലയില്‍ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിര്‍ത്തി കടന്നു. ജെറുസലേമിലേക്ക് പോയവര്‍ ബത്‍ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിര്‍ത്തി കടന്നത്.
ഹമാസുമായി ഇസ്രയേലിനുള്ളില്‍ സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും സൈനികര്‍ അടക്കം നൂറിലേറെ പേര്‍ ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രായേലിനുള്ളില്‍ കടന്നതിന്റെ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഹമാസിനെതിരേ ആരംഭിച്ച ഓപ്പറേഷന്‍ അയണ്‍ സോര്‍ഡ്‌സിന്‍റെ ഭാഗമായി വ്യോമാക്രമണത്തിനു പിന്നാലെ ഗാസ മുനമ്പില്‍ ശക്തമായ കരയുദ്ധത്തിനും ഇസ്രയേല്‍ ഒരുങ്ങുകയാണ്. നിരവധി സൈനിക ടാങ്കുകള്‍ ഗാസ ലക്ഷ്യമാക്കി നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാനാണ് ഇസ്രയേലിന്‍റെ നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം