കൊച്ചി: ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ സെപ്റ്റംബർ 25നാണ് ഷാക്കിർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ രേഖകൾ കൈയിലുണ്ട്. നിരപരാധിത്വം കോടതിയിൽ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാൽ നാട്ടിൽ വരുമെന്നും ഷാക്കിർ സുബ്ഹാൻ നേരത്തെ പറഞ്ഞിരുന്നു. ലൈഗികാതിക്രമം നടത്തിയെന്ന സൗദി യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം.
അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് ഇവർ എത്തിയത്. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം