ഗാസ: ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ 230ഓളം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. പാരച്യൂട്ടില്‍ പറന്നിറങ്ങിയും അതിര്‍ത്ത് കടന്ന് വാഹനങ്ങളില്‍ എത്തിയും ഹമാസ് നിരത്തുകള്‍ കീഴടക്കി നിരവധി ഇസ്രായേലി പൗരന്മാരെ ബന്ദികളാക്കി. ആക്രമണത്തില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു.
ഹമാസ് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ 1600-ലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ മരണസംഖ്യ 40ഉം പലസ്തീന്റെ മരണസംഖ്യ 198 ഉം കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിനു നേരെ ഓപ്പറേഷനല്ല യുദ്ധമാണ് ആഹ്വാനം ചെയ്തതെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ 17 ഹമാസ് ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തതായും അവകാശപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണം കനത്തതോടെ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസന്‍ അതിര്‍ത്തികളില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓപ്പറേഷൻ അയൺ സ്വോർഡ്സ് എന്ന പേരിലായിരുന്നു ഇസ്രയേലിൻ്റെ തിരിച്ചടി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. വടക്കൻ ഗാസ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായിരുന്നു. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് പലസ്തീനികൾ പലായനം ചെയ്തിരുന്നു.
അതിനിടെ ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ ബ്രസീല്‍ യു.എന്‍ സുരക്ഷ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അറിയിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം