കൊല്‍ക്കത്ത: മുപ്പതുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 21-കാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബംഗാളിലെ മാള്‍ഡ സ്വദേശിയായ സാജിദ് ഹുസൈനെ(21)യാണ് കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സ്യൂട്ട് കേസിനുള്ളില്‍ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. സാജിദ് ഹുസൈന്റെ സുഹൃത്തായ ബിഹാര്‍ സ്വദേശി ഗൗതം സിങ്(34) ഇയാളുടെ കൂട്ടാളി സുശാന്ത് ഘോഷ് എന്നിവരാണ് അറസ്റ്റിലായത്.
വെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാജിദിനെ ബുധവനാഴ്ച്ച വൈകിട്ടോടെ കാണാതെയാവുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് മുതല്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മാതാപിതാക്കള്‍ സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചങ്കിലും വിവരം ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച്ച സാജിദിന്റെ പിതാവ് ഫ്്‌ളാറ്റിലെത്തിയിരുന്നെങ്കിലും മകനെ കാണാന്‍ കഴിഞ്ഞില്ല. ഇതോടെ പൊലീസില്‍ പരാതി പെടുകയായിരുന്നു.
അതേസമയം, പോലീസില്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ മുക്താറിന്റെ ഫോണിലേക്ക് മകന്റെ നമ്ബറില്‍നിന്ന് ഒരു കോള്‍ വന്നിരുന്നു.മകനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും വിട്ടയക്കണമെങ്കില്‍ 30 ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഫോണ്‍സന്ദേശം. ഇതിനുപിന്നാലെ സാജിദിന്റെ വായില്‍ ടേപ്പ് ഒട്ടിച്ചനിലയിലുള്ള ഒരു ചിത്രവും പിതാവിന് അയച്ചുനല്‍കിയിരുന്നു. രമ്ട് ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ മകനെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതോടെ ഭയന്നുപോയ മുക്താര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു
ന്യൂടൗണിലെ ഫ്ളാറ്റിലാണ് ലൊക്കേഷനെന്ന് വ്യക്തമായതോടെ പോലീസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തി.ഈ സമയം പ്രതികളായ രണ്ടുപേരും ടാക്സി കാത്ത് പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. സംശയത്തെ തുടര്‍ന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പിന്നാലെ ഫ്ളാറ്റിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















