തിരുവനന്തപുരം: യുഡിഎഫ് എംപിമാര്‍ കേരളത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച് നില്‍ക്കാൻ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് യുഡിഎഫ് എംപിമാരില്‍ നിന്നും അത് കാണുന്നില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.
‘ഇന്ത്യയിൽ എല്ലായിടത്തും ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നാൽ കേരളത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിൽ ചില തടസ്സങ്ങളുള്ളതിനാൽ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പറഞ്ഞതാണ്. ഈ തുക ഏകദേശം 6500 കോടി രൂപയോളം വരും. ഇതിൽ 5500 കോടി സംസ്ഥാനം നൽകി. വാസ്തവത്തിൽ ദേശീയപാതയുടെ ആവശ്യത്തിനായി സംസ്ഥാനം വഹിച്ച പണം കടം വാങ്ങുന്നതിനുള്ള പരിധിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്. സാധാരണ ഗതിയിൽ നാളെ മുതൽ പണം കടം എടുക്കരുത് എന്നല്ലേ പറയുക. ഇന്നലെ എടുത്ത തുകയുടെ പണം വെട്ടിക്കുറയ്ക്കുന്ന സാഹചര്യം എവിടെയെങ്കിലും ഉണ്ടോ?. ഈ കാരണം പറഞ്ഞ് കഴിഞ്ഞ വർഷവും ഈ വർഷവുമൊക്കെ 3000-3500 കോടി രൂപയുടെയടുത്ത് പണം വെട്ടിക്കുറക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതാണ്’ – മന്ത്രി പറഞ്ഞു
അതേസമയം ഉപയോക്താക്കള്‍ക്ക് ജി എസ് ടി നോട്ടീസില്‍ അപ്പീല്‍ നല്‍കാനുള്ള സമയം നീട്ടിയതായും കെഎൻ ബാലഗോപാല്‍ അറിയിച്ചു. ബാലഗോപാല്‍ കേരളത്തിൻറെ കടമെടുപ്പ് പരിധി കുറച്ച വിഷയങ്ങളിലടക്കം പരിഹാരം കണ്ടെത്തണമന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് കത്ത് നല്‍കി. കെഎൻ ബാലഗോപാല്‍ സഹകരണ മേഖലയിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ പൊതുവായി കാണരുതെന്നും അഭിപ്രായപ്പെട്ടു. കരുവന്നൂരില്‍ തെറ്റു ചെയ്തവര്‍ ശിക്ഷിക്ഷപ്പെടണമെന്നും സഹകാരികളുടെ പണം സംരക്ഷിക്കപ്പെടണമെന്നതും തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം