ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽനിന്നും ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 07-ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള AI139 വിമാനവും തിരിച്ചുള്ള AI140 വിമാനവും റദ്ദാക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ഇസ്രയേല്‍ പലസ്തീന് നേരെ നടത്തിയ ആക്രമണത്തില്‍ 200 ലേറെ പേര്‍ മരിച്ചതായും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. രാവിലെ ഹമാസ് ഇസ്രയേലിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ മരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം