കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി മോഹനന്റെ മൃതദേഹമാണ് ലഭിച്ചത്. രണ്ടു പേർക്കുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ മാലിപ്പുറം സ്വദേശി ശരത്തിൻറെ മൃതദേഹം ലഭിച്ചിരുന്നു.
ഇന്ന് ഉച്ചയക്ക് ശേഷമാണ് മൃതദേഹം മോഹനന്റെ കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിലാണ് ഇവരെ കാണാതായത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചും നടത്തിയ തിരച്ചില്‍ ആരുടേയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മറ്റ് രണ്ടുപേർക്കായി മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഏഴ് പേരുണ്ടായ വള്ളത്തിൽ നിന്ന് മൂന്ന് പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ നാലു പേർക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പുറം ലോകം അറിയുന്നത്.
രക്ഷാ പ്രവർത്തനത്തിന് വിഴ്ചയൊന്നും സംഭവച്ചിട്ടില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. കടൽക്ഷോഭമുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് ചെറിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം