ഇസ്രോയേൽ: ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ഗാസ മുനമ്പിലെ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിനെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് യുദ്ധവിമാനങ്ങളുമായി ഇസ്രായേൽ വ്യോമസേന പ്രത്യാക്രമണം തുടങ്ങി. ഈ ആക്രമണം നടത്തിയതിലൂടെ ഹമാസ് ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ടെൽ അവീവിലെ ഇസ്രായേൽ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫലസ്തീൻ തീവ്രവാദി സംഘം യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുമെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വർഷൾക്ക് ശേഷം ഇസ്രയേലിനെതിരെ നടന്ന വലിയ ആക്രമണമാണിത്. ഗാസയിൽ നിന്ന് 5,000 റോക്കറ്റുകലാണ് ഹമാസ് വിക്ഷേപിച്ചത്. ഇതേ തുടർന്ന് ശനിയാഴ്ച ഇസ്രായേലിൽ യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. സംഘത്തിലെ സായുധരായ നിരവധി തീവ്രവാദികൾ അതിർത്തി കടന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്.
ഏറ്റവും അവസാനം നടന്ന ആക്രമണത്തിൽ ഇസ്രായേലിൽ ആറ് പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് ഡസനിലധികം പേർ ഗുരുതരമായ പരിക്കുള്ളവരാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം