ബെലെം: ബ്രസീലിയൻ ഫുട്ബോള്‍ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ബ്രൂണ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് ആശംസ അറിയിച്ചത്. ‘മാവി’ എന്നാണ് ഇരുവരും കുട്ടിക്ക് ഇട്ടിരിക്കുന്ന പേര്.
‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
https://www.instagram.com/p/CyFC5XIur7x/?utm_source=ig_web_copy_link
കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമാണ് ബ്രൂണ ബിയന്‍കാര്‍ഡി.
അതേസമയം നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്റെ പേര്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം