തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു.
പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
https://www.youtube.com/watch?v=Uwx-44J0Jms
വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ്ക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പരിക്ക് ഗുരുതരമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം