പത്തനംതിട്ട: ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് ന്യൂസ് ക്ലിക്ക് മുന്‍ ജീവനക്കാരി അനുഷ പോള്‍. കേരള പൊലീസ് അറിയാതെയാണ് ഡൽഹി പൊലീസിന്റെ റെയ്ഡ് നടന്നതെന്ന് അനുഷ പോൾ പറഞ്ഞു. എത്രയും പെട്ടന്ന് ഡൽഹിയിലേക്ക് എത്തുന്നതായിരിക്കും നല്ലതെന്ന് ഡൽഹി പൊലീസ് അറിയിച്ചെന്ന് അനുഷ പറഞ്ഞു. ഭയപ്പെടുത്താനാണ് ശ്രമമെന്നും വഴങ്ങില്ലെന്നും അനുഷ വ്യക്തമാക്കി.
ന്യൂസ് ക്ലിക്കിന്‍റെ മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ ഐക്കാട് സ്വദേശി അനുഷ പോളിന്‍റെ വീട്ടിലാണ് ഡല്‍ഹി പൊലീസ് എത്തിയത്. മൊഴിയെടുത്തശേഷം മൊബൈല്‍ ഫോണും ലാപ്ടോപ്പും ബാങ്ക് രേഖകളും ഡല്‍ഹി പൊലീസ് പിടിച്ചെടുത്തുവെന്നും ഭീഷണിയുടെ സ്വരത്തിലാണ് പൊലീസ് സംസാരിച്ചതെന്നും അനുഷ പറഞ്ഞു.
സി പി ഐ എം ബന്ധമാണ് പ്രധാനമായി ചോദിക്കുന്നത്. താൻ ഡിവൈഎഫ്ഐ ഡൽഹി സംസ്ഥാന ട്രഷററാണെന്ന് അനുഷ പറഞ്ഞു. ന്യൂസ് ക്ലിക്ക് വാർത്തകളെ മോദി ഭയപ്പെടുന്നെന്നും അദാനിക്കും അംബാനിക്കും എതിരെ വാർത്ത നൽകുന്നത് രാജ്യദ്രോഹമല്ലെന്നും അവർ പ്രതികരിച്ചു. ന്യൂസ് ക്ലിക്കിലെ ജീവനക്കാരാണ് യഥാർത്ഥ രാജ്യ സ്നേഹികൾ. ഒരു ചൈനീസ് ഫണ്ടും സ്വീകരിച്ചിട്ടില്ലെന്നും അനുഷ പോൾ പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലാണ് ന്യൂസ് ക്ലിക്കെന്നും പറഞ്ഞു. ന്യൂസ് ക്ലിക്ക് തന്നതല്ല ലാപ്ടോപും മൊബൈലും. എന്നിട്ടും അവ രണ്ടും പൊലീസ് പിടിച്ചുകൊണ്ടുപോയി. തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പും ബാങ്ക് രേഖകളും കൊണ്ടുപോയി. കർഷക സമരം , സിഎഎ , കോവിഡ് തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തോ എന്ന് അന്വേഷിച്ചതായും അനുഷ പോള്‍ കൂട്ടിചേര്‍ത്തു.
നാലുവർഷക്കാലം ന്യൂസ് ക്ലിക്കിന്‍റെ ഇൻറർനാഷണൽ ഡെസ്കിലെ ലേഖികയായിരുന്നു അനുഷ പോൾ. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി ട്രഷറർ കൂടിയാണ്. ഇവർ അടുത്ത കാലത്താണ് പത്തനെതിട്ടയിൽ സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് ദില്ലിയില്‍നിന്നും പ്രത്യേക അന്വേഷണ സംഘം എത്തിയത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ദില്ലി പൊലീസ് സംസ്ഥാന പൊലീസിനോട് പങ്കുവെച്ചിട്ടില്ല.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം