പത്തനംതിട്ട: പണം വാങ്ങി ചൈന അനുകൂല പ്രചാരണം നടത്തിയെന്ന ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും ഡൽഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കിന്റെ മുൻജീവനക്കാരി പത്തനംതിട്ട കൊടുമൺ സ്വദേശിയായ അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പോലീസ് പ്രത്യേക സംഘം എത്തിയത്. മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.
ഇന്ന് വൈകിട്ടാണ് പരിശോധന നടന്നത്. ന്യൂസ് ക്ലിക്കിൽ 2022 വരെയാണ് അനുഷ ജോലി ചെയ്തിരുന്നത്. റെയ്ഡിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഡൽഹി പൊലീസ് പുറത്തു വിട്ടിട്ടില്ല. അനുഷയുടെ മൊഴി രേഖപ്പെടുത്തി. സംസ്ഥാന പൊലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന.
അതേസമയം, ന്യൂസ് ക്ലിക്കിനെതിരായ കേസിന്‍റെ എഫ്ഐആർ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ന്യൂസ് ക്ലിക്ക് നിയമവിരുദ്ധമായി അഞ്ച് വർഷം വിദേശ ഫണ്ട് സ്വീകരിച്ചെന്ന് ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. 2019ൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എഡിറ്റർ പുരകായസ്ഥ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി ന്യൂസ് ക്ലിക് വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്.2018 ഏപ്രില്‍ മുതല്‍ അനധികൃതമായി ക്രമവിരുദ്ധമായ മാര്‍ഗത്തില്‍ ന്യൂസ് ക്ലിക്കിന് കോടികള്‍ ലഭിച്ചെന്നാണ് എഫ് ഐ ആറിലുളളത്.വിദേശത്തുനിന്ന് കിട്ടിയ പണം രാജ്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കാനായിരുന്നു.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്‌ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും നേരത്തേ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം