ഡൽഹി∙ മഹാദേവ് ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപിൽ ശർമ എന്നിവർക്ക് നോട്ടിസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആപ്പിന് പ്രചാരണം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഇ.ഡിയ്ക്കു മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
രൺബീർ കബീറിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇ.ഡിക്ക് മുൻപിൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രൺബീർ. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണമെന്നായിരുന്നു രൺബീറിനോട് ആവശ്യപ്പെട്ടിരുന്നത്.
മഹാദേവ് ആപ്പിന് പ്രചാരം നൽകുകയും ഇതിന് ആപ് പ്രമോട്ടർമാരിൽ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു എന്നതാണ് രൺബീറിനെ ഇ.ഡിയുടെ സംശയമുനയിലാക്കിയത്. ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ് പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിലും കമ്പനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങൾ പങ്കെടുത്തതും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഇവരുടെ പ്രവർത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ്. ഈ ആപ്പിൽനിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായാണ് ഇ.ഡിക്ക് ലഭിച്ച വിവരം.
കേസിൽ ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങളും ഇ.ഡി നിരീക്ഷണത്തിലാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. കേസിൽ ഇതുവരെ നാലു പേർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളായ സൗരവ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാനായി റെഡ് കോര്ണര് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും ഇഡി ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ് പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹ വിഡിയോയിൽ ബോളിവുഡിലെ വമ്പൻമാരുടെ സാന്നിധ്യം കാണാം. വിവാഹ ചടങ്ങുകൾക്കായി 200 കോടി രൂപ ചെലവഴിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നാഗ്പുരിൽ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്ക്കെടുത്തിരുന്നു.
ഇഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം വിവാഹ ചടങ്ങുകൾക്കായി ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴി കൈമാറി. എന്നാൽ, ഹോട്ടൽ ബുക്കിങ്ങിനുള്ള 42 കോടി രൂപ പണമായാണ് നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം