തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ ഊഷ്മള ബന്ധം വേണമെന്നും അതു പ്രവർത്തകർക്കു ബോധ്യപ്പെടണമെന്നും കെപിസിസി നിർവാഹക സമിതിയോഗത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി. ഇരുവർക്കുമിടയിൽ ഐക്യമില്ലെങ്കിലും ഉണ്ടെന്നു പ്രവർത്തകരെ ബോധ്യപ്പെടുത്തുകയെങ്കിലും വേണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ മാധ്യമങ്ങൾക്കു മുന്നിൽ വച്ച് തർക്കിച്ച സംഭവം പാർട്ടിക്കു നാണക്കേടായ സാഹചര്യത്തിലാണ് ആന്റണിയുടെ വാക്കുകൾ.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണു പാർട്ടിയിൽ അവസാന വാക്കെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ആന്റണി ഉപദേശത്തിനു മുതിർന്നത്. എന്നാൽ രണ്ടുപേരും ഒരുമിച്ചുപോകണം, ഒരുമിച്ചാണെന്ന തോന്നൽ അണികൾക്കു നൽകുകയും വേണമെന്നും ആന്റണി പറഞ്ഞു. അതേസമയം, സ്ഥാനത്തിരിക്കുന്നവർ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കണമെന്നും കഴിവുള്ളവർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് ഓർക്കണമെന്നുമുള്ള മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രംഗത്തെത്തി.
Also read :മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു
അതേസമയം, വി.ഡി.സതീശനുമായി ഇപ്പോൾ തർക്കമില്ലെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുഫലം വന്ന ദിവസമുണ്ടായത് ആര് ആദ്യം സംസാരിക്കണമെന്ന ചെറിയൊരു തർക്കം മാത്രമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചു. ചാനലുകൾ ‘കോൽ’ കൊണ്ടുവച്ചതു താൻ അറിഞ്ഞില്ല. കെപിസിസി പ്രസിഡന്റിന്റെ ഭാരിച്ച ഉത്തരവാദിത്തം വഹിക്കുന്നതിനാൽ തന്നെ ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നു പാർട്ടിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം